Posts

Showing posts from June, 2010

ചില പ്രധാനപെട്ട ലിനക്സ് ഒപറേറ്റിങ് സിസ്റ്റത്തിന്റെ വിവരങള്‍

ഡെബിയന്‍ : ഡെബിയന്‍ ആധ്യകാല ലിനക്സ് ടിസ്ട്രിബ്യുഷനില്‍ ഒന്നാണ്. ഡെബിയന്‍ 1993-ല്‍ ഇയാന്‍ മര്‍ടൊക്ക് തന്റെയും  തന്റെ അന്നതെ കാമുകി (ഇപ്പൊള്‍ ഭാര്യ) ടെബ്റയുടെയും  പേരുകള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാകിയതാണ്. ഡെബിയന്‍ പ്രൊജക്റ്റ് ഒരു കൂട്ടായ്മ ആണ്. ലോകത്ത് ആകമാനം  ഉള്ള ആയിരത്തോളം  ഡെവലപ്പെറ്സ് കൂടി ഉണ്ടാക്കുന്നതാണ് ഡെബിയന്‍ ഗ്നു ലിനക്സ്. ഡെബിയന്‍ അതിന്റെ സ്റ്റബിലിറ്റിയ്കും  അതിന്റെ കൂട്ടായ്മയുടെ ബലത്തിലും  അതിലുപരി സ്വതന്ത്ര സോഫ്റ്റ്‌‌വെയറിന്റെ സിദ്ധാന്തത്തോടും  ഇഴികി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കാരണം  വളരെ പ്രചാരം  ഉള്ളതാണ്. ഡെബിയന്റെ സോഫ്റ്റ്‌‌വെയര്‍ പാക്കെജ് മാനെജ്മെന്റ് വളരെ പ്രസിദ്ധവും  കാര്യക്ഷമവും   ആണ്. ഒരു സധാരണ ടിസ്ട്രിബ്യുഷന്‍ ആണെന്‍കിലും അതിന്റെ ഒരോ റിലീസിന്റെയും  ഗുണമേന്മ അതിനെ സെര്‍വറില്‍ നല്ല ഒരു സ്താനം  നല്കുന്നു. വെബ്സൈറ്റ് : http://www.debian.org സ്ലാക്ക്‌‌വെയര്‍ : 1992-ല്‍ പാട്രിക്ക് വോള്‍കര്‍ടിങ് വികസിപ്പിചതാണ് സ്ലാക്ക്‌‌വെയര്‍. സ്ലാക്ക്‌‌വെയര്‍ വലരെ സുരക്ഷിതവും സ്റ്റേബ്‌‌ളുമാണ്. ഇന്‍സ്റ്റാളറും  കോണ്‍ഫിഗറേഷന്‍ ടൂളുകളും  എല്ലം  ട്ടെക്സ്റ്റ് ബെസ്ട് ആണ്. വെബ്സൈറ്റ് :

SELinux നിര്‍ത്തിവെക്കുന്ന വിധം

Image
SELinux അഥവാ Security Enhanced Linux ഒരു ലിനക്സ് സിസ്റ്റതിന്റെ സുരക്ഷ വര്‍ദ്ധിപിക്കാന്‍ ഉള്ള ഒരു പ്രൊഗ്രാം  ആണ്. ഏന്നാല്‍ ഒരു വീട്ടില്‍ ഉപയോഗിക്കുന്നാ സിസ്റ്റത്തില്‍ SELinux പലപ്പോഴും  ഒരു ശല്ല്യം ആയി തോന്നുന്നവര്‍ ഉണ്ട്. ഇവിടെ നമ്മള്‍ നോക്കാന്‍ പോവുന്ന്ത് ഒരു സിസ്റ്റത്തില്‍ എങിനെ SELinux പ്രവര്‍ത്തനരഹിതം  ആക്കാം  എന്നതാണു. ആധ്യം  SELinux, enforcing മോഡില്‍ നിന്ന്  permissive മോഡിലെക്ക് മാറ്റുക. #setenforce 0 അടുത്ത സിസ്റ്റം  റീബൂട്ട് തൊട്ട് പ്രവര്‍ത്തനരഹിതം  ആക്കാന്‍  നമ്മല്‍ ആധ്യം  ചെയ്യെണ്ടത്  SELinux ന്റെ കൊണ്‍ഫിഗറെഷന്‍ ഫയല്‍ തുറക്കുക ആണ്. അതിനായി ആധ്യം  നിങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ള ടെക്സ്റ്റ് എടിറ്ററില്‍ /etc/selinux/config ഫയല്‍ തുറക്കുക. #vim /etc/selinux/config ഇവിടെ enforcing മാറ്റി disabled എന്നാക്കുക ഇനി റീബൂട്ട് ചെയ്യു.  SELinux പ്രവര്‍ത്തനരഹിതം :)

ആമുഖം

പ്രിയ സുഹ്രുത്തുക്കളെ! ഈ മലയാളം ബ്ലോഗ് എന്റെ ഒരു പരീക്ഷണം  മാത്രമാണ്. മലയാളം  മാത്രം  അറിയുന്ന ലിനക്സ് ഉപയോക്താക്കള്‍ക്ക് ഇത് ഒരു കൊചു സഹായം  ആവട്ടെ. സ്നേഹത്തോടെ രന്‍ജന്‍ ദാസ് :)