Posts

Showing posts from October, 2010
ഞാന്‍ ഇവിടെ എന്റെ സ്വതന്ത്ര സോഫ്റ്വെയറിനെ കുറിച്ചുള്ള കാഴ്ചപാട് എഴുതി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സ്വതന്ത്ര സോഫ്റ്വേയറിന്റെ ഒരു ആരാധകനാണ് . സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം സമൂഹത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ച ചിന്തികുമ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ആണ് ഓര്‍മ വരിക. സ്വാതന്ത്ര്യ സമരവും അടിമത്വവും അക്കാലത് എല്ലാവരും അറിഞ്ഞിരുന്നു എന്ന ഞാന്‍ വിശ്വസിക്കുന്നു അതെ സമയം സോഫ്ട്വെയര്‍ഉകളുടെ കാര്യം എടുത്തു നോക്കുമ്പോള്‍ അതിന്റെ സ്വാതന്ത്ര്യവും അടിമത്വവും ഭൂരിഭാഗം പേരും അറിയുന്നില്ല എന്നുള്ളതാണ് സത്യം. ഈ ആശയങ്ങള്‍ ജനങ്ങളിലേക്ക് എതികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തുടരും .......................................

എന്റെ ആഗ്രഹം

എന്റെ ആഗ്രഹങ്ങള്‍ :) ഇന്റെര്‍നെടിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ പല മലയാളം പേജുകളും കാണും. അപ്പോഴൊക്കെ ഞാന്‍ ആഗ്രഹിക്കും എന്റെ ഈ മലയാളം ബ്ലോഗ്ഗും അതുപോലൊന്ന് ആക്കണം എന്ന. ഉടനെ തന്നെ ഏതെങ്കിലും ഒരു ലിനക്സ്‌ സംഭന്ധിച്ച വെബ്‌ സൈറ്റ് തുറന്ന അത് വിവര്‍ത്തനം ചെയ്യാന്‍ നോക്കും. പക്ഷെ ശ്രമം വിഫലം. പഠിച്ചത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയത് ഒരു പ്രധാന കാരണം ആണ്. പക്ഷെ വീണ്ടും വീണ്ടും ഞാന്‍ ആഗ്രഹിക്കുന്നു ഈ ബ്ലോഗ്‌ ഒന്ന്‍ മെച്ചപെടുത്തണം. കുറെ ചിന്തിച്ചു നോക്കി ഈ ബ്ലോഗുകൊണ്ട് എന്ത് ഉപയോഗം ?? ആര്‍ക്ക് ഉപകരിക്കും എന്നൊക്കെ. കുറെ ചിന്തിച്ചപോള്‍ തോന്നി  മലയാളം മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്ക് ഇത് ഉപകരിക്കും എന്ന. അതുകൊണ്ടാണ് നടക്കില്ല എന്ന തോന്നിയിട്ടും  ഇടയ്ക്ക് ഇടയ്ക്ക് ഈ ബ്ലോഗില്‍ പുതിയ താളുകള്‍ കൂട്ടി ചേര്‍ക്കാന്‍ ശ്രമികുന്നത്. എന്നെങ്കിലും ദിവസം ഒരു 5 പേരെങ്കിലും കയറുന്ന ഒരു ബ്ലോഗ്‌ ആകി മാറ്റണം എന്നാണു എന്റെ ആഗ്രഹം. ഏതെങ്കിലും വിധത്തില്‍ ഈ ബ്ലോഗ്‌ മുന്‍പോട്ട് കൊണ്ടുപോവാന്‍ സഹായകമായ വല്ല ആശയങ്ങളും കിട്ടുകയാണെങ്കില്‍ എന്നെ അറിയിക്കുക എന്നെ boot.iso@gmail.com